Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Accused

Kollam

ക​ള്ളു​ഷാ​പ്പി​ലെ വീ​ര​വാ​ദം; 39 വർഷത്തിന് ശേഷം കൊലക്കേസ് പ്രതി പിടിയിൽ

 ചാ​ത്ത​ന്നൂ​ര്‍: മ​ദ്യ​ല​ഹ​രി​യി​ല്‍ ക​ള്ളു​ഷാ​പ്പി​ല്‍ വെ​ച്ചൊ​രു വീ​ര​വാ​ദം ത​ക​ര്‍​ത്തെ​റി​ഞ്ഞ​ത് 39 വ​ര്‍​ഷ​ത്തെ ഒ​ളി​വു​ജീ​വി​തം. സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ ക​ഴു​ത്ത​റു​ത്തു കൊ​ന്ന് 25-ാം വ​യ​സി​ല്‍ മു​ങ്ങി​യ പ്ര​തി ഒ​ടു​വി​ല്‍ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​യി. നാ​ല് പ​തി​റ്റാ​ണ്ടോ​ളം കാ​ലം പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് പു​തി​യ പേ​രും പു​തി​യ കു​ടും​ബ​വു​മാ​യി ജീ​വി​ച്ചു​പോ​ന്ന കൊ​ല​ക്കേ​സ് പ്ര​തി ഒ​ടു​വി​ല്‍ ക​ള്ളു​ഷാ​പ്പി​ല്‍ വെ​ച്ചു​ണ്ടാ​യ ഒ​രു അ​ഹ​ങ്കാ​ര സം​സാ​ര​ത്തി​ലാ​ണ് കു​ടു​ങ്ങി​യ​ത്.

39 വ​ര്‍​ഷം മു​മ്പ് സ്വ​ന്തം സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം നാ​ടു​വി​ട്ട വെ​ളി​യം പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി മോ​ഹ​ന​ന്‍ പി​ള്ള​യാ​ണ് (64) ഒ​ടു​വി​ല്‍ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്റെ അ​തി​സാ​ഹ​സി​ക​മാ​യ നീ​ക്ക​ത്തി​ല്‍ അ​ക​ത്താ​യ​ത്. ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നാ​ട്ടി​ല്‍​നി​ന്നു മു​ങ്ങി​യ പ്ര​തി, രാ​ജ​നെ​ന്ന വ്യാ​ജ​പ്പേ​രി​ല്‍ പു​തി​യൊ​രു ജീ​വി​തം കെ​ട്ടി​പ്പൊ​ക്കു​ക​യാ​യി​രു​ന്നു.

1987 ജ​നു​വ​രി 11നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ ആ ​കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ഹോ​ദ​രി ഭ​ര്‍​ത്താ​വാ​യ ച​ന്ദ്ര​ശേ​ഖ​ര​ന്‍​പി​ള്ള​യെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ല്‍ ക​ലി​പൂ​ണ്ട മോ​ഹ​ന​ന്‍ പി​ള്ള വെ​ട്ടു​ക​ത്തി​യെ​ടു​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ന്‍ പി​ള്ള​യു​ടെ ക​ഴു​ത്തി​നു​ത​ന്നെ മൂ​ന്നോ​ളം ത​വ​ണ ആ​ഴ​ത്തി​ല്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ചോ​ര വാ​ര്‍​ന്ന് മ​ര​ണം ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മാ​ണ് മോ​ഹ​ന​ന്‍ പി​ള്ള വെ​ളി​യം നാ​ട്ടി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ​ത്.

പോ​ലീ​സി​നെ പ​റ്റി​ക്കാ​ന്‍ പ്ര​തി ആ​ദ്യം പോ​യ​ത് ത​മി​ഴ്നാ​ട്ടി​ലെ വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കാ​ണ്. അ​വി​ടെ കു​റേ​ക്കാ​ലം ഒ​ളി​ച്ചു​ക​ഴി​ഞ്ഞ ശേ​ഷം കോ​ട്ട​യ​ത്തെ ക​ല്ല​റ കാ​ലാ​യി​ല്‍ തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യി എ​ത്തി. അ​വി​ടെ​വെ​ച്ചാ​ണ് ഇ​യാ​ള്‍ ത​ന്റെ പ​ഴ​യ സ്വ​ത്വ​മെ​ല്ലാം ഉ​പേ​ക്ഷി​ച്ച് കേ​ശ​വ​ന്റെ മ​ക​ന്‍ രാ​ജ​ന്‍ എ​ന്ന പു​തി​യ മേ​ല്‍​വി​ലാ​സം​ഉ​ണ്ടാ​ക്കു​ന്ന​ത്. ക​ല്ല​റ​യി​ല്‍​വെ​ച്ച് ഒ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും നി​ല​വി​ല്‍ 35ഉം 37​ഉം വ​യ​സ്സു​ള്ള ര​ണ്ട് മ​ക്ക​ളു​മാ​യി ജീ​വി​ക്കു​ക​യു​മാ​യി​രു​ന്നു. സ്വ​ന്തം അ​ച്ഛ​ന്‍ ഒ​രു കൊ​ല​ക്കേ​സ് പ്ര​തി​യാ​ണെ​ന്ന കാ​ര്യം ഈ ​കു​ടും​ബ​ത്തി​ന് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല.

വ​ര്‍​ഷ​ങ്ങ​ളാ​യി പോ​ലീ​സ് ഫ​യ​ലു​ക​ളി​ല്‍ പൊ​ടി​പി​ടി​ച്ചി​രു​ന്ന കേ​സി​ന് അ​ടു​ത്തി​ടെ​യാ​ണ് ജീ​വ​ന്‍ വ​ച്ച​ത്. അ​സു​ഖം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് മോ​ഹ​ന​ന്‍ പി​ള്ള കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്ക് എ​ത്തി​യി​രു​ന്നു. അ​വി​ടെ​വെ​ച്ച് യാ​ദൃ​ച്ഛി​ക​മാ​യി ത​ന്റെ പ​ഴ​യ നാ​ട്ടു​കാ​രാ​യ ഒ​രാ​ളെ മോ​ഹ​ന​ന്‍ പി​ള്ള ക​ണ്ടു​മു​ട്ടി. ഭ​യം മ​റ​ന്ന് നാ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ള്‍ തി​ര​ക്കി​യ​താ​ണ് പ്ര​തി​ക്ക് വി​ന​യാ​യ​ത്. ഈ ​വി​വ​രം ഉ​ട​ന്‍ ത​ന്നെ പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്റെ കാ​തു​ക​ളി​ലെ​ത്തി.


പോ​ലീ​സ് കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ച് ര​ഹ​സ്യ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ടു​ത്ത ട്വി​സ്റ്റ് സം​ഭ​വി​ച്ച​ത്. നി​ല​വി​ല്‍ വീ​ടി​ന​ടു​ത്തു​ള്ള ഒ​രു ക​ള്ളു​ഷാ​പ്പി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി മ​ദ്യ​ല​ഹ​രി​യി​ല്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രു​മാ​യി ക​ടു​ത്ത വ​ഴ​ക്കു​ണ്ടാ​ക്കി. ത​ര്‍​ക്കം മൂ​ത്ത​പ്പോ​ള്‍ കേ​സൊ​ന്നും എ​നി​ക്ക് പു​ത്ത​രി​യ​ല്ലെ​ടാ എ​ന്ന് പ്ര​തി അ​ഹ​ങ്കാ​ര​ത്തോ​ടെ വി​ളി​ച്ചു​പ​റ​ഞ്ഞു.

പോ​ലീ​സി​ന്റെ ഇ​ന്‍​ഫോ​ര്‍​മ​ര്‍ ഈ ​വി​വ​രം ത​ത്സ​മ​യം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.വി​വ​രം കി​ട്ടി​യ​യു​ട​ന്‍ പൂ​യ​പ്പ​ള്ളി പോ​ലീ​സ് ക​ള്ളു​ഷാ​പ്പ് വ​ള​ഞ്ഞ് പ്ര​തി​യെ പൊ​ക്കി. 39 വ​ര്‍​ഷ​ത്തെ പ്രാ​യ​വ്യ​ത്യാ​സ​വും രൂ​പ​മാ​റ്റ​വും കാ​ര​ണം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സി​ന് പോ​ലും ആ​ളെ മ​ന​സി​ലാ​യി​ല്ല.

താ​ന്‍ രാ​ജ​നാ​ണെ​ന്ന് പ​റ​ഞ്ഞ് പ്ര​തി ക​ള്ള​ക്ക​ളി ക​ളി​ച്ചെ​ങ്കി​ലും പൂ​യ​പ്പ​ള്ളി പോ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ലി​നു മു​ന്നി​ല്‍ പ്ര​തി​ക്ക് അ​ധി​ക​നേ​രം പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ല്‍ താ​ന്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് കൊ​ല​പാ​ത​കം ന​ട​ത്തി ഒ​ളി​ച്ചോ​ടി​യ മോ​ഹ​ന​ന്‍ പി​ള്ള​ത​ന്നെ​യെ​ന്ന് ഇ​യാ​ള്‍​ക്ക് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ സ​ഹോ​ദ​രി സ​ര​സ​മ്മ​യും ബ​ന്ധു​ക്ക​ളും നേ​രി​ട്ടെ​ത്തി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കൊ​ല്ലം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഷാ​ജി സു​ഗു​ണ​ന്‍, കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ബി​നു​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പൂ​യ​പ്പ​ള്ളി എ​സ്എ​ച്ച്ഒ പി.ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന്‍ പോ​ലീ​സ് സം​ഘ​മാ​ണ് 39 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കേ​സി​ന് വി​രാ​മ​മി​ട്ട​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up